വിദ്യാര്‍ഥികളില്‍ നിന്ന് സന്നദ്ധസേവകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ധേശത്തോടെ 2011 നവംബറില്‍ Dreamer's India രൂപം നല്കിയ പദ്ധതിയാണ് ലേണ്‍ ഇന്ത്യ. വര്‍ഷത്തില്‍ രണ്ടു പ്രാവിശ്യം വീതം പ്രത്യേകം തിരഞ്ഞെടുക്കപെട്ട 16നും 22 നും ഇടയില്‍ പ്രായമുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സന്നദ്ധസേവനത്തിന്റെയും സാമൂഹ്യപ്രവര്ത്തനത്തിന്റെയും ബാലപാഠങ്ങള്‍ കൈമാറുന്ന പദ്ധതി വരും തലമുറകളുടെ ആത്മാവുകള്‍ സമ്മേളിക്കുന്ന ഇടങ്ങള്‍ കൂടിയാണ്. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവരുടെ അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഈ സംഗമത്തില്‍ Life Skill Development, Leadership Quality Development തുടങ്ങിയ മനശാസ്ത്ര ക്ലാസുകളും വിദ്യാര്ഥികള്‍ക്കായി ഒരുക്കാറുണ്ട്. 2011 ഡിസംബറില്‍ നടത്തിയ ലേണ്‍ ഇന്ത്യയുടെ സീസണ്‍ 1 ല്‍ മുപ്പതോളം വിദ്യാര്ഥികള്‍ പങ്കെടുക്കുകയും Dreamer's Indiaയിലൂടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
വിജയകരമായ ഒന്നാം സീസണ് നു ശേഷം 2012ല്‍ പുതിയ സീസണുമായി ഞങ്ങള്‍ രംഗം ചെയ്യുകയാണ്. സെപ്ടംബര്‍ 8,9 തിയതികളില്‍ കോട്ടക്കല്‍ GMUP സ്കൂളിലാണ് ക്യാമ്പ് നടക്കുക. മുന്‍ വര്‍ഷങ്ങളിലെത് പോലെ മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്ഥികള്‍ക്കാണ് ഇത്തവണയും പങ്കെടുക്കാന്‍ അവസരം. വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കൊപ്പം മനശാസ്ത്ര ക്ലാസുകളും ക്രിടിക്കല്‍ കെയര്‍ തുടങ്ങിയ പ്രാക്റ്റിക്കല്‍ ക്ലാസ്സുകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633736322, 9048064805 എന്നനമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങള്‍ Dreamer's Indiaയുടെ ബ്ലോഗിലും ഫേസ് ബുക്ക് അക്കൌണ്ടുകളിലും പ്രതീക്ഷിക്കുക
for registarion Click here
No comments:
Post a Comment